തൃശൂരിൽ മുസ്ലീം ലീഗിനെതിരെ പോസ്റ്ററുകൾ;ജില്ലാ കമ്മിറ്റി പിരിച്ചു വിടണം
Jan 9, 2021, 10:21 IST
തൃശൂർ: മുസ്ലീം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റിക്കെതിരെ പോസ്റ്ററുകൾ. നഗരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് തൃശൂരിലെ ലീഗിനെ രക്ഷിക്കൂ എന്നും ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് പോസ്റ്ററിലേ സന്ദേശവും, ആവശ്യവും.ലീഗിന്റെ ജില്ലാ പ്രതിനിധികൾക്ക് സ്വീകരണം നൽകാൻ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് തൃശൂരിൽ എത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.