ചേറ്റുവയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം : രണ്ടു പേർ മരിച്ചു
Apr 13, 2021, 16:52 IST
തൃശൂർ : തൃശൂർ ചേറ്റുവയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം .സംഭവത്തിൽ രണ്ടു പേർ മരിച്ചു. മിനിലോറിയും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.മിനിലോറിയിലെ യാത്രക്കാരായിരുന്ന മലേപട്ടാമ്പി സ്വദേശികളായ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി.