Times Kerala

കോവിഡ് 19;സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിനൊപ്പം സഹകരണ സംഘങ്ങളും

 
കോവിഡ് 19;സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിനൊപ്പം സഹകരണ സംഘങ്ങളും

കോവിഡ് 19 നെ തുടർന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങളും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിലെ വിവിധ സർവ്വീസ് സഹകരണ ബാങ്കുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി. മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയുടെ ചെക്ക് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയ്ക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് ഇ കെ ബിജു, വൈസ് പ്രസിഡന്റ് ഗീതാ പ്രസാദ്, ടെക്‌നിക്കൽ ഡയറക്ടർ മുരുകേശൻ, സെക്രട്ടറി ടി ബി ജിനി തുടങ്ങിയവർ സംബന്ധിച്ചു. പൂവ്വത്തും കടവ് സർവീസ് സഹകരണ ബാങ്ക്, പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്ക് തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

Related Topics

Share this story