Times Kerala

തൃശൂർ അതിരപ്പള്ളിയിൽ പള്ളിക്ക് നേരെ കാട്ടാന ആക്രമണം

 
കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്; പരിയാരം ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ അതിരപ്പള്ളിയിൽ പള്ളിക്ക് നേരെ ആക്രമണവുമായി കാട്ടാന. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിന് സമീപമുള്ള സെൻറ് സെബാസ്റ്റ്യൻ പള്ളിയിലാണ് ഇന്ന് ഉച്ചക്കഴിഞ്ഞ് പിടിയാനയുടെയും കുട്ടിയാനയുടെയും ആക്രമണം നടന്നത്.

പള്ളിയുടെ മുൻഭാഗത്തെ വാതിൽ പിടിയാന പൊളിച്ചതോടെ കാട്ടാനക്കുട്ടി പള്ളിക്ക് അകത്ത് കയറി പരിഭ്രാന്തി പരാതി. ജനലും പിൻഭാഗത്തെ ഗ്രില്ലും പിടിയാന ആക്രമിച്ചു. പ്രദേശവാസികൾ ശബ്ദമുണ്ടാക്കിയാണ് പിന്നീട് കാട്ടാനയെയും കുട്ടിയാനയേയും കാട്ടിലേക്ക് തുരത്തിയത്.

Related Topics

Share this story