Times Kerala

ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണം - മന്ത്രി ഡോ. ആര്‍. ബിന്ദു

 
ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണം - മന്ത്രി ഡോ. ആര്‍. ബിന്ദു

ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് രണ്ടാംഘട്ട നിര്‍മ്മാണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാമായി. 64 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് രണ്ടാംഘട്ട നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്.

ഇരിങ്ങാലക്കുടയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വേഗത പകരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ജുഡീഷ്യറിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായസഹായങ്ങള്‍ തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് പി.പി സെയ്തലവി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.കെ രാമചന്ദ്രന്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാര്‍, അഡ്വ. ജിഷ ജോബി. അഡ്വ. ജോജി ജോര്‍ജ്ജ്, അഡ്വ. വി.എസ് ലിയോ. കെ.സി ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Topics

Share this story