Times Kerala

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ദാരുണാന്ത്യം

 
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തി​ടി​ന​ഗ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി (25), മ​ക​ൾ അ​മ​യ (4), അ​ഞ്ജ​ലി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ജ​ലി​യും മ​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.  ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ഇ​റ​ക്ക​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

തൃശൂര്‍: ചാഴൂരില്‍ തെക്കേ ആലിന് സമീപം നിയന്ത്രണം നഷ്‌ടമായ കാര്‍ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പഴുവില്‍ സ്വദേശി വേളൂക്കര ഗോപി(60)യാണ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആല്‍ സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

എതിര്‍ വശത്തുള്ള ഹോട്ടലില്‍ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുന്‍പില്‍ പത്രം വായിക്കാന്‍ എത്തിയതായിരുന്നു ഗോപി. ഇതിനിടയിലാണ് കാര്‍ പാഞ്ഞെത്തിയത്. ഗോപിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Related Topics

Share this story