Times Kerala

മുരളീധരൻ്റെ ആരോപണത്തിൽ പ്രതികരിച്ച് സുരേഷ്‌ ഗോപി 

 
 സു​രേ​ഷ് ഗോ​പി​യു​ടെ മു​ൻ​കൂർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും
തൃശൂർ: എൻ.ഡി.എ. സ്ഥാനാർഥിയായ സുരേഷ്​ഗോപി തൃശൂരിൽ ബി.ജെ.പി.- സി.പി.എം. ധാരണയുണ്ടെന്ന കെ. മുരളീധരൻ്റെ ആരോപണത്തിൽ പ്രതികരണമറിയിച്ചു. ഇ.ഡിയുടെ മുൻപിൽ പോയി സത്യാഗ്രഹമിരിക്കാൻ മുരളീധരനോട് പറയൂവെന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. സി.പി.എം. നേതാക്കൾ ഇ.ഡി. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും കരുവന്നൂർ കേസിൽ ഹാജരാകാത്തതെന്താണെന്നുള്ള ചോദ്യത്തിന് പറഞ്ഞ മറുപടി 'ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ' എന്നാണ്. എന്നാൽ, അദ്ദേഹം കരുവന്നൂരിലെ ജനതയെ കണ്ണീരിലാഴ്ത്തിയത് ആരാണെന്നും സി.പി.എം. കള്ളപ്പണം വെളുപ്പിച്ചോ എന്നൊക്കെയുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 

Related Topics

Share this story