Times Kerala

"സ്നേഹക്കൂട് "ഭവന നിർമ്മാണ പദ്ധതി; തറക്കല്ലിട്ടത് മന്ത്രി ആർ ബിന്ദു  

 
"സ്നേഹക്കൂട് "ഭവന നിർമ്മാണ പദ്ധതി; തറക്കല്ലിട്ടത് മന്ത്രി ആർ ബിന്ദു  

"സ്നേഹക്കൂട് "ഭവന നിർമ്മാണ പദ്ധതി പ്രകാരം ശ്രീമതി.റസിയ സുൽത്താനക്കായുള്ള ഭവനത്തിന്റ നിർമ്മാണ ഉത്ഘാടനവും തറക്കല്ലിടലും  നിർവ്വഹിച്ചു. ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ അർഹമായ വീടില്ലാത്ത വ്യക്തികൾക്ക്  വിവിധ കലാലയങ്ങളിലെ നാഷണൽ സർവീസ് സ്കീമും ബഹുജനങ്ങളുടെയും  സഹായസഹകരണത്തോടെ വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് "സ്നേഹക്കൂട്". ഇതിനോടകം തന്നെ  പദ്ധതിയിലെ ആദ്യ വീട് കൊരുമ്പിശ്ശേരി സ്വദേശിനി സ്മിതയ്ക്കും രണ്ടാമത്തെ വീട് ആനന്ദപുരത്തെ മുല്ലശ്ശേരി വീട്ടിൽ നിഷയ്ക്കും നേരത്തെ കൈമാറിയിരുന്നു.
ആളൂർ പഞ്ചായത്തിലെ വീടിന് പുറമേ നടവരമ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായും വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

Related Topics

Share this story