Times Kerala

പിക്കപ്പ് വാൻ നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി: ഡ്രൈ​വ​റിന് ദാരുണാന്ത്യം 

 
അപകടം
തൃ​ശൂ​ര്‍: പിക്കപ്പ് വാൻ നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി അപകടമുണ്ടായി. പിക്കപ്പ് വാനിടിച്ചത് മു​ടി​ക്കോ​ട് ദേ​ശീ​യ പാ​ത​യു​ടെ സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ലാണ്. അപകടത്തിൽ ഡ്രൈ​വ​ര്‍ മ​രണപ്പെട്ടു. മരിച്ചത് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ക​റു​പ്പ​യ്യ സ്വാ​മി (57) ആ​ണ്. സംഭവമുണ്ടായത് ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ്. എന്നാൽ, നാട്ടുകാർ അപകടവിവരം അറിയുന്നത് നേ​രം പു​ല​ര്‍​ന്ന ശേ​ഷ​മാ​ണ്. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചത് ആ​രു​ടേ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​ത്തതിനാ​ല്‍ ചി​കി​ത്സ കി​ട്ടാ​തെ​യാ​ണ്. ബ​സി​നോ​ട് ചേ​ര്‍​ന്ന് ഞെ​രി​ഞ്ഞ​മ​ര്‍​ന്ന നി​ല​യി​ലാ​ണ് വാൻ.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോ​ലീ​സും അഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടുക്കുകയായിരുന്നു. 

Related Topics

Share this story