Times Kerala

തൃശൂരിലെ ഡിസിസി പ്രസിഡന്റിനെ നീക്കും; വി കെ ശ്രീകണ്ഠന് പകരം ചുമതല

 
തൃശൂരിലെ ഡിസിസി പ്രസിഡന്റിനെ നീക്കും; വി കെ ശ്രീകണ്ഠന് പകരം ചുമതല

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ പരാജയത്തിൽ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സെന്റിനെയും ചുമതലകളില്‍ നിന്നും മാറ്റും. ഇരുവരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു. പകരം പാലക്കാട് എം പി വി കെ ശ്രീകണ്ഠന് ചുമതല നല്‍കും. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂകഷമായതോടെയാണ് നടപടി.

തൃശൂരിലെ പരാജയത്തിൽ അന്വേഷണം സംഘടിപ്പിക്കാൻ ഉടന്‍ അന്വേഷണ കമ്മീഷനെ നിയമിക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ജോസ് വള്ളൂരിനെയും എം പി വിന്‍സന്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉൾപ്പടെയുള്ള നേതാക്കള്‍ ഇവരുമായി സംസാരിച്ചു. തൃശൂരിലെ പ്രചാരണത്തില്‍ എവിടെയെല്ലാം വീഴ്ച്ച വന്നെന്നായിരുന്നു നേതാക്കളോട് ആരാഞ്ഞത്. എന്നാല്‍ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്.

Related Topics

Share this story