Times Kerala

ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു , 7 പേർക്ക് പരിക്ക്

 
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റ് മരിച്ച നിലയിൽ

തൃശ്ശൂർ: ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 7 പേർക്ക് പരിക്കുണ്ട്. പരിക്കേറ്റ ആളുകളെ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും  ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരിൽ 3 പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ഫുട്മ്പോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പ്രാചരിക്കുന്നുണ്ട്. അക്രമികളായ സഹോദരങ്ങൾ ഒട്ടേറെ കേസുകളിൽ പ്രതികളാണ്. 


 

Related Topics

Share this story