Times Kerala

ലോറിയിൽ തേങ്ങയ്‌ക്കൊപ്പം ഒളിപ്പിച്ച് 50 കന്നാസ് സ്പിരിറ്റ്; പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട 

 
ലോറിയിൽ തേങ്ങയ്‌ക്കൊപ്പം ഒളിപ്പിച്ച് 50 കന്നാസ് സ്പിരിറ്റ്; പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട 

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്കടുത്ത് വന്‍ സ്പിരിറ്റ് വേട്ട. മിനിലോറിയില്‍ കന്നാസുകളിലാക്കി കടത്താൻ ശ്രമിച്ച 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ 
എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്ന് നാളികേരവുമായി എത്തിയ ലോറിയിലാണ് സ്പിരിറ്റ് നിറച്ച കന്നാസുകളും ഒളിപ്പിച്ചിരുന്നത്. ലോറിയിൽ 35 ലിറ്ററിന്റെ 50 കന്നാസുകളാണ് ഉണ്ടായിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസി. എക്‌സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും മേല്‍നടപടികള്‍ക്കായി ഇരിങ്ങാലക്കുട എക്‌സൈസിന് കൈമാറി. തൃശ്ശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാനവാസും സ്ഥലത്തെത്തി.


 

Related Topics

Share this story