Times Kerala

ക്വാണ്ടം ഡോട്ട് ഫീച്ചറുമായി 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ പുറത്തിറക്കി സാംസങ്; വില 65,990 രൂപ മുതല്‍ 

 
ക്വാണ്ടം ഡോട്ട് ഫീച്ചറുമായി 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ പുറത്തിറക്കി സാംസങ്; വില 65,990 രൂപ മുതല്‍ 
 

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ പുറത്തിറക്കി. 65990 രൂപ മുതലാണ് ഇന്ത്യന്‍ വിപണിയിലെ വില. ഒട്ടേറെ പ്രീമിയം ഫീച്ചറുകളുമായാണ് 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ എത്തിയിരിക്കുന്നത്.

 

55,65,75 ഇഞ്ച് സൈസുകളില്‍ 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് നിലവില്‍ സാംസങ്.കോം, ആമസോണ്‍.ഇന്‍ എന്നിവ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്നും ഈ മോഡലുകള്‍ സ്വന്തമാക്കാം.

 

ക്വാണ്ടം പ്രൊസസര്‍ ലൈറ്റ് 4കെയാണ് 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ക്ക് ശക്തി പകരുന്നത്, ക്വാണ്ടം ഡോട്ട്, ക്വാണ്ടം എച്ച്ഡിആര്‍ എന്നിവയോടുകൂടി ഏറ്റവും മികവുറ്റ ദൃശ്യങ്ങളും ഉപഭോക്താവിന് മുന്നിലെത്തുന്നു. ഹൈ റെസല്യൂഷന്‍ 4കെ കണ്ടന്റുകള്‍ ആസ്വദിക്കുവാന്‍ സാധിക്കുന്ന 4കെ അപ്സ്‌കെയിലിംഗ് ഫീച്ചറും കമ്പനി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്വു സിംഫണി സൗണ്ട് ടെക്നോളജി, ഡ്വുവല്‍ എല്‍ഇഡി, ഗെയിമിംഗിനായി മോഷന്‍ എക്സ്ലേറ്റര്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വിശ്വസിക്കാവുന്ന മികച്ച ഫീച്ചറുകള്‍ ഇവയില്‍ അണിനിരത്തിയിരിക്കുന്നു.

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടന്റ് ഉപഭോഗത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ദൃശ്യമായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കെല്ലാം വേണ്ടത് ഏറ്റവും മികവുറ്റ പ്രീമിയം കാഴ്ചാനുഭവങ്ങള്‍ തന്നെയാണ്. ഈ ആവശ്യം കണക്കിലെടുത്താണ് ഞങ്ങള്‍ 2024 ക്വുഎല്‍ഇഡി 4കെ ടിവി സീരീസുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 4കെ ക്വാളിറ്റിയോടടുത്തുനില്‍ക്കുന്ന മികവില്‍ ഉപഭോക്താക്കള്‍ക്ക് ഇവയില്‍ കാഴ്ചകള്‍ ആസ്വദിക്കാം. ഇവ ഉപഭോക്താക്കളുടെ കാഴ്ചാനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. - സാംസങ് ഇന്ത്യ, വിഷ്വല്‍ ഡിസ്പ്ലേ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. ദൃശ്യ, ശ്രാവ്യ മികവിനെ സംയോജിപ്പിച്ചുകൊണ്ടുള്ള ശക്തമായ ക്വാണ്ടം പ്രൊസസര്‍ ലൈറ്റ് 4കെ പ്രൊസറാണ് 2024 ക്വുഎല്‍ഇഡി 4കെ ടിവി സീരീസുകളിലുള്ളത്. ക്വാണ്ടം എച്ച്ഡിആര്‍ ഫീച്ചറും ദൃശ്യങ്ങള്‍ മികവുറ്റതാക്കുവാന്‍ സഹായിക്കുന്നു. ഉപഭോക്താവ് കണ്ടുകൊണ്ടിരിക്കുന്ന റെസല്യൂഷന്‍ ഏത് തന്നെയായാലും ടിവിയില്‍ ദൃശ്യങ്ങള്‍ 4കെ ക്വാളിറ്റിക്ക് സമാനമായ ദൃശ്യ മികവിലേക്ക് ഓട്ടോമാറ്റിക്കലി അപ്ഗ്രേഡ് ചെയ്യപ്പെട്ടുകൊണ്ട് ഏറ്റവും നല്ല ദൃശ്യാനുഭവം ഉപഭോക്താവിന് ഉറപ്പാക്കുന്നു. 

എയര്‍സ്ലിം ഡിസൈനിലാണ് 2024 ക്വുഎല്‍ഇഡി 4കെ ടിവി സീരീസുകള്‍ വിപണിയിലെത്തുന്നത്. അഡ്ജസ്റ്റബിള്‍ സ്റ്റാന്‍ഡ് കൂടുതല്‍ സൗകര്യം വാഗ്ദാനം ചെയ്യുന്നു. ബാറ്ററികള്‍ ആവശ്യമില്ലാത്ത സോളാല്‍ സെല്‍ റിമോട്ടാണ് ടിവി മോഡലുകള്‍ക്കുള്ളത്. എഐ എനര്‍ജി മോഡിലൂടെ ഊര്‍ജം ലാഭിക്കുവാനും ഉപഭോക്താവിന് സാധിക്കും. ക്വു സിംഫണി, ഒടിഎസ് ലൈറ്റ്, അഡാപ്റ്റീവ് സൗണ്ട് ഫീച്ചറുകള്‍ എന്നീ സവിശേഷതകളുമായാണ് 2024 ക്വുഎല്‍ഇഡി 4കെ സീരീസ് പുറത്തിറക്കിയിരിക്കുന്നത്. യഥാര്‍ത്ഥമെന്നത് പോലെ കണ്ടന്റുകള്‍ ആസ്വദിക്കുവാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. റിയല്‍ ടൈം കണ്ടന്റ് അനാലിസിലൂടെ 3ഡി സറൗണ്ട് സൗണ്ട് ഇഫക്ടില്‍ കണ്ടന്റുകള്‍ ആസ്വദിക്കാം. ഗെയിമിംഗ് എക്‌സ്പീരിയന്‍സ് കൂടുതല്‍ മികവുറ്റതാക്കുവാന്‍ മോഷന്‍ എക്‌സലേറ്റര്‍, ഓട്ടോ ലോ ലാറ്റന്‍സി മോഡ് എന്നീ സവിശേഷതകളുമായാണ് 2024 ക്വുഎല്‍ഇഡി 4കെ സീരീസ് എത്തിയിരിക്കുന്നത്. കുറഞ്ഞ ലാറ്റന്‍സിയില്‍ സ്‌ക്രീനിന്റെ ചലനാത്മക കൂടുതല്‍ അനായാസകരമാകുവാന്‍ ഇതിലൂടെ സാധിക്കും. 100ലേറെ സൗജന്യ ചാനലുകള്‍ ലഭ്യമാകുന്ന സാസംങിന്റെ ടിവി പ്ലസ് സേവനങ്ങളും 2024 ക്വുഎല്‍ഇഡി 4കെ സീരീസില്‍ ലഭ്യമാകും. കൂടാതെ മള്‍ട്ടി വോയ്‌സ് അസിസ്റ്റന്റ്, സാസങ് ക്‌നോക്‌സ്, മികച്ച സുരക്ഷ തുടങ്ങിയ സവിശേഷതകളും 2024 ക്വുഎല്‍ഇഡി 4കെ സീരീസുകളിലുണ്ട്.

Related Topics

Share this story