HomeTaste Of Timesമലബാർ സ്പെഷ്യൽ കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി | Kattipathiri

മലബാർ സ്പെഷ്യൽ കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി | Kattipathiri

രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലബാറുകാർ. മലബാറുകാരുടെ ഒരു സ്പെഷൽ വിഭവമാണ് കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി (Kattipathiri). ഇത് തയ്യാറാക്കുന്നത് ചപ്പാത്തി മേക്കറിലോ പലകയിലോ അല്ല. കൈയ്യിൽ വച്ചാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

അരിപ്പൊടി – 3 കപ്പ്
തേങ്ങാ ചിരകിയത് –1 കപ്പ്
നെയ്യ് –1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അല്പം വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത തിളപ്പിക്കുക. അതിന് ശേഷം ഒരു വലിയ പാത്രത്തിൽ അരിപ്പൊടി എടുത്തശേഷം ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം കുറേശ്ശെയായി ചേർത്ത് ഇളക്കുക. അതിലേക് ഒരു കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് നല്ല സോഫ്റ്റ് ആവുന്നത് വരെ കുഴച്ചെടുക്കുക.

കുഴച്ച മാവ് കുറേശ്ശെ കയ്യിലെടുത്ത് ചെറിയ ഉരുളകളാക്കി കയ്യിലോ വാഴയിലയിലോ വെച്ച് കട്ടിയായി പരത്തി എടുക്കുക. അതിന് ശേഷം ഒരു പാൻ ചൂടാക്കി പരത്തി എടുത്ത മാവ് നെയ്യ് തൂവി രണ്ടു ഭാഗവും വേവിച്ചെടുക്കുക. മലബാർ സ്പെഷ്യൽ കട്ടി പത്തിരി റെഡി.

ഇനി പത്തിരിയോടൊപ്പം കഴിക്കാൻ മലബാർ സ്പെഷ്യൽ മട്ടൻ കറികൂടി ഉണ്ടാക്കിയാലോ….

Clickable Info Box