കൊല്ലം: കുണ്ടറ കൊച്ചുപ്ലാമൂടിൽ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെച്ച് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. കൊച്ചുപ്ലാമൂട് സ്വദേശി രതീഷിന്റെ മകൻ ആദിദേവ് ആണ് മരണപ്പെട്ടത്. കോൺക്രീറ്റ് ജോലികൾക്കായി ഉപയോഗിക്കുന്ന മെഷീനിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.(12-year-old boy in Kollam dies tragically after being electrocuted )
വീടിന് സമീപത്തെ ഷെഡ്ഡിലായിരുന്നു ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് അപകടം. ആദിദേവും സഹോദരി ആർദ്രയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആദിദേവിനെ കാണാത്തതിനെ തുടർന്ന് സഹോദരി നടത്തിയ തിരച്ചിലിലാണ് ഷെഡ്ഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തയ്യൽ മെഷീന് മുകളിൽ വെച്ച നിലയിലായിരുന്ന മെഷീൻ പ്ലഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു.

