Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

Kerala Assembly Election 2026

‘തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിനു ന്യായീകരണങ്ങളില്ല’: മലയാളത്തിലും കന്നടയിലും കുറിപ്പുമായി K സുരേന്ദ്രൻ | K Surendran Reacts

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.(K Surendran Reacts To Manjeshwar Election...

മണലൂരിൽ വില്ലനായത് അപരൻ: 126 വോട്ട് വിനയായത് TN പ്രതാപന്, C രവീന്ദ്രനാഥിന് നാടകീയ വിജയം | Manalur Election Result

തൃശൂർ: ഉദ്വേഗഭരിതമായ വോട്ടെണ്ണലിനൊടുവിൽ മണലൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് അട്ടിമറി വിജയം. വെറും 126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് കരുത്തൻ ടി.എൻ. പ്രതാപനെ രവീന്ദ്രനാഥ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തിൽ രാത്രി വൈകിയാണ് അന്തിമ ഫലം പുറത്തുവന്നത്.(Manalur Election Result 2026 C...

‘ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നു’: PK ശശി | PK Sasi Ottapalam Election

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ചോർന്നുവെന്ന ആരോപണവുമായി പി.കെ. ശശി രംഗത്ത്. മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനവ് അസ്വാഭാവികമാണെന്നും ഇതിനെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(PK Sasi Ottapalam Election Defeat Allegation UDF Votes To BJP) സിപിഎമ്മിന്റെ വോട്ടുകളിൽ വർധനവുണ്ടായില്ല എന്നത് ശ്രദ്ധേയമാണെന്ന് പി.കെ. ശശി...

ചരിത്രത്തിൻ്റെ കാവ്യനീതി: തിളക്കമാർന്ന വിജയവുമായി KK രമ | KK Rema Vadakara Victory

കോഴിക്കോട് : വർഷങ്ങൾക്ക് മുൻപ് ടി.പി. ചന്ദ്രശേഖരന്റെ ഭൗതികദേഹത്തിന് മുന്നിലിരുന്ന് കെ.കെ. രമ പറഞ്ഞ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ അന്വർത്ഥമാകുന്നു. ടിപിയുടെ രക്തസാക്ഷി ദിനമായ മെയ് 4-ന് വോട്ടെണ്ണൽ നടന്നപ്പോൾ, വടകരയിൽ നിന്ന് കെ.കെ. രമ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി ഭൂരിപക്ഷവുമായാണ് ഇത്തവണ രമയുടെ വിജയം.(KK Rema Vadakara Victory...

കേരളത്തിൽ ഭരണമാറ്റം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ? | Kerala CM Selection Tussle

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ അധികാര കൈമാറ്റത്തിനുള്ള ചർച്ചകൾ സജീവമായി. യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട എൽഡിഎഫിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ആകാംക്ഷയും നിലനിൽക്കുന്നു.(Kerala CM Selection Tussle UDF Opposition Leader Pinarayi Vijayan Update) പുതിയ...

താരപ്പകിട്ടിന് മങ്ങലേറ്റു; വമ്പന്മാർ വീണു, തിളങ്ങി പിഷാരടി: നിയമസഭ തിരഞ്ഞെടുപ്പിൽ താരസ്ഥാനാർത്ഥികളിൽ ഭൂരിഭാഗത്തിനും നിരാശ | Kerala Election Celebrity Candidates

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരുമ്പോൾ വലിയ ആവേശം സൃഷ്ടിച്ച താരസ്ഥാനാർത്ഥികളിൽ ഭൂരിഭാഗത്തിനും നിരാശ (Kerala Election Celebrity Candidates). പ്രചാരണഘട്ടത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ പല സെലിബ്രിറ്റികളും വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പത്തനാപുരത്ത് അപ്രതീക്ഷിത വീഴ്ച തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും വലിയ അമ്പരപ്പുകളിൽ ഒന്ന് പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാറിന്റെ പരാജയമാണ്....

പയ്യന്നൂരിലെ ചെങ്കോട്ടയിൽ വിള്ളൽ: TI മധുസൂദനനെ വീഴ്ത്തി വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം | Payyanur Election Result 2026

കണ്ണൂർ: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അട്ടിമറി വിജയം. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ, സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. വർഷങ്ങളായി സിപിഎം മാത്രം ജയിച്ചുവരുന്ന മണ്ഡലത്തിൽ പാർട്ടി വിട്ടുപുറത്തുവന്ന ഒരു നേതാവ് തന്നെ വിജയിച്ചു എന്നത് രാഷ്ട്രീയ ചരിത്രത്തിലെ വലിയ...

ചാണ്ടി ഉമ്മനെ ചേർത്ത് പിടിച്ച് പുതുപ്പള്ളി: 52,907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം, മണ്ഡലത്തിൽ മങ്ങാതെ ഉമ്മൻ ചാണ്ടി പ്രഭാവം | Chandy Oommen record victory in Puthuppally

കോട്ടയം: പുതുപ്പള്ളിയുടെ പുണ്യമായി മാറിയ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ അപ്രമാദിത്വം തെളിയിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 52,907 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തെക്കാൾ ഏറെ മുന്നിലെത്താൻ ഇത്തവണ ചാണ്ടി ഉമ്മനായി.(Chandy Oommen record victory in...

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ: 20,000 കടന്ന് ലീഡ്, മണ്ഡലത്തിൽ മായാതെ ഉമ്മൻ ചാണ്ടി പ്രഭാവം | Chandy Oommen Lead Puthuppally

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു. ആകെ 15 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ പകുതി പോലും എത്തുന്നതിന് മുമ്പ് തന്നെ ലഭിച്ച ഈ വലിയ ലീഡ് പുതുപ്പള്ളിയിലെ ഉമ്മൻ...

കേരളത്തിൽ UDF പ്രഭാവം: 95 സീറ്റുകളിൽ മുന്നേറുന്നു; ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ, നേമത്ത് NDA മുന്നിൽ | Kerala Assembly Election 2026

തിരുവനന്തപുരം : വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡ‍ിഎഫ് ആണ് മുന്നേറുന്നത്. വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 95 സീറ്റുകളിൽ മുന്നേറി യുഡ‍ിഎഫ്. 45 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. എൻഡിഎ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisement -spot_img

Latest News

ജാർഖണ്ഡിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കീഴടങ്ങൽ; 27 മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങി | Jharkhand Maoist surrender news

റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനകൾക്ക് വൻ വിജയമായി മാവോയിസ്റ്റുകളുടെ വൻ കൂട്ടക്കീഴടങ്ങൽ (Jharkhand Maoist surrender news). നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്), ജെജെഎംപി എന്നിവയിൽ പെട്ട...
- Advertisement -spot_img