HomeKerala Assembly Election 2026'തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിനു ന്യായീകരണങ്ങളില്ല': മലയാളത്തിലും കന്നടയിലും കുറിപ്പുമായി K...

‘തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിനു ന്യായീകരണങ്ങളില്ല’: മലയാളത്തിലും കന്നടയിലും കുറിപ്പുമായി K സുരേന്ദ്രൻ | K Surendran Reacts

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.(K Surendran Reacts To Manjeshwar Election Defeat 2026)

സുരേന്ദ്രന്റെ വാക്കുകൾ: തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം… ಚುನಾವಣೆಯಲ್ಲಿ ಮತ್ತೆ ಸೋತಿದ್ದೇನೆ. ಸೋಲಿಗೆ ಯಾವುದೇ ಸಮರ್ಥನೆಗಳಿಲ್ಲ. ನಾನು ಹೇಗೆ ಸೋತೆ ಎಂಬುದನ್ನು ಮತದಾರರು ತಮ್ಮ ಇಚ್ಛೆಯಂತೆ ವಿಶ್ಲೇಷಿಸಬಹುದು. ಒಂದು ವಿಷಯ ಮಾತ್ರ ಖಚಿತ. ಮಂಜೇಶ್ವರದ ಜನರೊಂದಿಗೆ ನಾನು ನನ್ನ ಕೊನೆಯ ಉಸಿರಿನ ವರೆಗೆ ಇರುತ್ತೇನೆ. ಬಡವರ, ಮೂಲೆಗುಂಪಾದವರ, ನಿರ್ಲಕ್ಷ್ಯಕ್ಕೊಳಗಾದವರ ಮತ್ತು ಅಭಿವೃದ್ಧಿ ವಿಷಯಗಳಲ್ಲಿ ಅನ್ಯಾಯಕ್ಕೆ ಒಳಗಾದವರ ಜೊತೆ ಯಾವಾತ್ತೂ, ಯಾವ ಸಂದರ್ಭದಲ್ಲಾದರೂ ನಾನಿರುತ್ತೇನೆ.
ನನ್ನ ಪ್ರೀತಿಯ ಮಂಜೇಶ್ವರದ ಜನತೆಗೆ ಧನ್ಯವಾದಗಳು.

നാലാം തവണയും മഞ്ചേശ്വരത്ത് ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ കെ. സുരേന്ദ്രനെ വോട്ടർമാർ കൈവിട്ടു. മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷറഫ് 32,302 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അഷറഫിന് 91,471 വോട്ടുകൾ ലഭിച്ചപ്പോൾ സുരേന്ദ്രന് 59,169 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സിപിഎം സ്ഥാനാർത്ഥി കെ.ആർ. ജയാനന്ദ 18,834 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Story Summary

Following his defeat in the Manjeshwar constituency, BJP leader K. Surendran stated on Facebook that there are no excuses for the loss but vowed to stand by the people of the region until death. IUML candidate AKM Ashraf secured a massive victory with a margin of 32,302 votes, defeating Surendran for the fourth consecutive time in the segment.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തു: പാർലമെന്ററി സമിതിക്ക് മുന്നിൽ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ (Meta apologises PM Modi Facebook video) താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഐ.ടി. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ നിരുപാധികം...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...