Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

Kerala Assembly Election 2026

“തോറ്റപ്പോൾ പിരിച്ചുവിടണമെങ്കിൽ കോൺഗ്രസ് പണ്ടേ പോകണമായിരുന്നു”; വി.പി. സജീന്ദ്രന് സാബു ജേക്കബിന്റെ മറുപടി | Sabu M Jacob News

കൊച്ചി: തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടികൾ പിരിച്ചുവിടണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അങ്ങനെയാണെങ്കിൽ കോൺഗ്രസ് എന്നേ പിരിച്ചുവിടേണ്ടി വരുമായിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു (Sabu M Jacob News). കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20 പിരിച്ചുവിടണമെന്ന് വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സാബു ജേക്കബ് രംഗത്തെത്തിയത്. കഴിഞ്ഞ തവണ സജീന്ദ്രൻ തോറ്റപ്പോൾ എന്തുകൊണ്ട് പാർട്ടി...

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കെ.എം. എബ്രഹാം രാജിവെച്ചു; കിഫ്‌ബിയിൽ ഭരണമാറ്റം | K.M. Abraham Resigns

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കിഫ്‌ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം പദവി ഒഴിഞ്ഞു (K.M. Abraham Resigns). മുഖ്യമന്ത്രിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് നിലവിൽ പകരം ചുമതല നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ബി. അശോക്...

കേരളത്തിൽ മൂന്ന് സീറ്റിലെ വിജയത്തിന് പുറമെ ആറ് മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനം; വോട്ടുവിഹിതത്തിലും വർദ്ധന | BJP Kerala Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി ചരിത്രപരമായ മുന്നേറ്റം നടത്തിയ ബിജെപി, സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി (BJP Kerala Results 2026). നേമം, കഴക്കൂട്ടം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കനത്ത പോരാട്ടം നടന്ന മറ്റ് ആറ് മണ്ഡലങ്ങളിൽ എൽഡിഎഫിനെയും യുഡിഎഫിനെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താൻ ബിജെപി...

‘തൊഴിലാളി ദ്രോഹത്തിനുള്ള കനത്ത തിരിച്ചടി’: പിണറായി സർക്കാരിൻ്റെ തോൽവിയിൽ നന്ദിയറിയിച്ച് ‘ആശ’മാർ | Asha Workers Association Reaction

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയം തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുള്ള ജനങ്ങളുടെ മറുപടിയാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സാധാരണക്കാരായ തൊഴിലാളികളോട് പിണറായി സർക്കാർ കാട്ടിയ ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഭരണമാറ്റത്തിലേക്ക് നയിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി.(Asha Workers Association Reaction To Pinarayi Vijayan Government Defeat...

‘അന്ന് എനിക്ക് വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ നേമം ഇന്നും UDFൻ്റെ കൈകളിൽ ഇരിക്കുമായിരുന്നു’: K മുരളീധരൻ | K Muraleedharan Vattiyoorkavu

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പഴയ 'നേമം' പോരാട്ടം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ ആ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നേമത്ത് വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി ബിജെപി വിജയിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.(K Muraleedharan...

പത്തനാപുരത്ത് KB ഗണേഷ് കുമാർ തകർന്നടിഞ്ഞു: പായസം വിളമ്പിയും മധുരം നൽകിയും ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ | Driving School Owners

തിരുവനന്തപുരം: പത്തനാപുരം നിയോജക മണ്ഡലത്തിൽ കെ.ബി. ഗണേഷ് കുമാർ പരാജയപ്പെട്ട വാർത്ത പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ഉടമകളുടെ നേതൃത്വത്തിൽ വേറിട്ട ആഘോഷം നടന്നത്. പായസം വെച്ചും ബോളി വിതരണം ചെയ്തുമാണ് അവർ ഗണേഷ് കുമാറിന്റെ പരാജയത്തിലുള്ള സന്തോഷം...

‘മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യും, ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്, ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിലല്ല ഉള്ളത്’: K മുരളീധരനെ കണ്ട് K സുധാകരൻ | K Sudhakaran Meets K Muraleedharan

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ കെ. സുധാകരൻ കെ. മുരളീധരനെ സന്ദർശിച്ചു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.(K Sudhakaran Meets K Muraleedharan Amid Kerala CM Selection Row 2026) കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് മുമ്പ് പറഞ്ഞ സാഹചര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന്...

കേരള മുഖ്യമന്ത്രി സ്ഥാനത്ത് ‘വിസ്മയം’ ഉണ്ടാകുമോ?: ഡൽഹിയിൽ നിന്ന് CM വന്ന ചരിത്രമുണ്ടെന്ന് നേതാക്കൾ, ചർച്ചകൾ കൊഴുക്കുന്നു | Kerala CM Selection

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ യുഡിഎഫിൽ ചർച്ചകൾ പുതിയ തലത്തിലേക്ക്. ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കുമ്പോഴും, ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ കടന്നുവരവിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(Kerala CM Selection PJ Kurien NK Premachandran Statements 2026) മുഖ്യമന്ത്രി സ്ഥാനത്തിൽ കേരളത്തിൽ...

‘തെറ്റായ നയങ്ങൾ പാർട്ടി തിരുത്തണം, അല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല’: ആഞ്ഞടിച്ച് TK ഗോവിന്ദൻ | TK Govindan Slams MV Govindan

കണ്ണൂർ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് തളിപ്പറമ്പിൽ വിജയം നേടിയ ടി.കെ. ഗോവിന്ദൻ. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദൻ ഉജ്ജ്വല വിജയം നേടിയത്.(TK Govindan Slams MV Govindan And CPI M Leadership After Taliparamba...

ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്; ബിജെപി നേതൃത്വത്തിനെതിരെ ലക്ഷ്മി പ്രിയ | Lakshmi Priya BJP Criticism

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയത്തിന് പിന്നാലെ പാർട്ടി സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമർശിച്ച് നടി ലക്ഷ്മി പ്രിയ (Lakshmi Priya BJP Criticism). ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ അരമനകൾ കയറി ഇറങ്ങുന്ന ശൈലി അവസാനിപ്പിക്കണമെന്ന് താരം വ്യക്തമാക്കി. എത്ര ചേർത്തുപിടിച്ചാലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല എന്നതിന് തെളിവാണ് അനൂപ്...
- Advertisement -spot_img

Latest News

ജാർഖണ്ഡിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കീഴടങ്ങൽ; 27 മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങി | Jharkhand Maoist surrender news

റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനകൾക്ക് വൻ വിജയമായി മാവോയിസ്റ്റുകളുടെ വൻ കൂട്ടക്കീഴടങ്ങൽ (Jharkhand Maoist surrender news). നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്), ജെജെഎംപി എന്നിവയിൽ പെട്ട...
- Advertisement -spot_img