Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Hormuz

ഹോർമൂസ് തുറക്കാൻ അന്താരാഷ്ട്ര സഖ്യം തേടി US: എണ്ണവില റെക്കോർഡ് ഉയരത്തിൽ | Hormuz

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമൂസ് കടലിടുക്ക് തുറക്കാനും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സഹായം തേടി അമേരിക്ക. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഹോർമൂസ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം.(US seeks international coalition...

ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം: പിന്നാലെ ആണവ ചർച്ചകൾക്കും തയ്യാറെന്ന് ഇറാൻ | Hormuz

ടെഹ്‌റാൻ: ഇറാന്റെ മേൽ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും ആണവ വിഷയവും ചർച്ച ചെയ്യാമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നിലമാറ്റം.(Iran says it is ready for nuclear talks, will open Hormuz...

ഹോർമുസിൽ പുതിയ നീക്കവുമായി അമേരിക്ക: ഇറാൻ സൈനിക ശേഷിയെ വളയാൻ ലക്ഷ്യമിടുന്നു | Hormuz

വാഷിങ്ടൺ: വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കുന്നു. ഹോർമുസ് കടലിടുക്ക്, ദക്ഷിണ അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, അതിവേഗ ആക്രമണ ബോട്ടുകൾ, മൈൻ നിക്ഷേപിക്കുന്ന കപ്പലുകൾ എന്നിവയാണ് യുഎസിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട്...

ഹോർമുസ് കടലിടുക്കിലെ ‘ടോൾ പിരിവ്’: ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ | Hormuz

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ, ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ടോൾ ഇനത്തിൽ ലഭിച്ച ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി.(Toll collection in the Strait of Hormuz, Iran...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്കുള്ളതടക്കം 2 കപ്പലുകൾ പിടിച്ചെടുത്തു, മുഖംമൂടി ധരിച്ചവർ കപ്പലിലേക്ക് കയറി: ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ | Hormuz

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ചരക്കുകപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലടക്കമാണ് ഇറാൻ നാവികസേന നിയന്ത്രണത്തിലാക്കിയത്. മുഖംമൂടി ധരിച്ച കമാൻഡോകൾ അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതിന്റെയും വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ച് കയറുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.(How masked Iranian commandos seized India-bound ship in...

ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ 6 മാസം വേണ്ടിവരും: മുന്നറിയിപ്പുമായി പെന്റഗൺ | Hormuz

വാഷിങ്ടൺ: ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിന്റെ കേന്ദ്രനാഡിയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള അതിനൂതന മൈനുകൾ നീക്കം ചെയ്യുന്നത് സങ്കീർണ്ണമെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. ഈ ജലപാത സുരക്ഷിതമാക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നും ഇക്കൊല്ലം മുഴുവൻ ചരക്കുനീക്കം തടസ്സപ്പെട്ടേക്കാമെന്നും പെന്റഗൺ യുഎസ് കോൺഗ്രസിനെ അറിയിച്ചു.(Pentagon warns it will take 6 months to...

ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഇറാൻ്റെ വെടിവെപ്പ്: ആശങ്കയോടെ ലോകം | Hormuz

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് വെടിയുതിർത്തു. ആക്രമണത്തിൽ കപ്പലിന്റെ കമാൻഡ് സെന്ററിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.(Iran's firing on commercial ship...

ഹോർമുസിൽ നാവിക ഉപരോധം കടുപ്പിച്ച് US: തിരികെ അയച്ചത് 27 കപ്പലുകളെന്ന് റിപ്പോർട്ട് | Hormuz

മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്ക് കപ്പലായ എംവി ടൗസ്‌ക യുഎസ് നാവികസേന വെടിവെച്ച് പിടിച്ചെടുത്തിരുന്നു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പിടിച്ചെടുക്കുന്ന കപ്പലാണിത്.(US tightens naval blockade in Hormuz, Report says 27 ships sent back) ഒമാൻ ഉൾക്കടലിലൂടെ ഇറാനിലെ ബന്ദർ അബ്ബാസ്...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായ സംഭവം: സുരക്ഷ ശക്തമാക്കി ഇന്ത്യൻ നാവികസേന, കർശന നിർദേശങ്ങൾ | Hormuz

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷാ ജാഗ്രത വർധിപ്പിച്ചു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന നിർദ്ദേശങ്ങൾ നൽകി. തന്ത്രപ്രധാനമായ ലാറക് ഐലൻഡിന് സമീപത്തുനിന്ന് വിട്ടുനിൽക്കാനും നാവികസേനയുടെ നേരിട്ടുള്ള അനുമതിയോടെ മാത്രം യാത്ര തുടരാനുമാണ് നിർദ്ദേശം.(Incident of firing...

എൻജിൻ റൂം തകർത്ത് ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ US പിടിച്ചെടുത്തു: തിരിച്ചടി ഉടനെന്ന് ഇറാൻ, സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നു?, പശ്ചിമേഷ്യ വീണ്ടും കലുഷിതം | Hormuz

ടെഹ്‌റാൻ: ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നു. യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'ടൗസ്ക' എന്ന കപ്പലാണ് എൻജിൻ റൂം തകർത്ത് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ പ്രഖ്യാപിച്ചു.(US seizes Iranian ship in...
- Advertisement -spot_img

Latest News

പൂച്ച ചാരനോ? ലോകത്തിലെ ഏറ്റവും വിചിത്രമായ ചാരദൗത്യം; സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താനായി പൂച്ചയെ നിയോഗിച്ച കഥ | Acoustic Kitty

ചാരപ്രവർത്തനം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്ന ചിത്രം '007' എന്ന കോഡ് നാമമുള്ള ജെയിംസ് ബോണ്ടിനെയാകും. പുത്തൻ കാറുകൾ, അത്യാധുനിക സംവിധാനങ്ങൾ, അതീവരഹസ്യ സ്വഭാവമുള്ള...
- Advertisement -spot_img