വനിത ലോകകപ്പ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും
Jun 27, 2019, 09:22 IST
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. നാളെ രാത്രി 12 മണിക്ക് ആദ്യ മത്സരം നടക്കും. നോർവേ, ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, ഇറ്റലി, നെതെര്ലന്ഡ്സ്, ജർമനി, സ്വീഡൻ എന്നെ ടീമുകൾ ആണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചത്.
ആദ്യ മത്സരത്തിൽ നോർവേ ഇംഗ്ലണ്ടിനെ നേരിടും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എത്തിയ എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജൂലൈ ഏഴിനാണ് ഫൈനൽ മത്സരം.