ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ വിൻഡീസ് പോരാട്ടം
Jun 27, 2019, 09:22 IST
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ വെസ്റ്റിൻഡീസ് പോരാട്ടം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയുടെ ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്. നാല് മത്സരങ്ങൾ ജയിച്ച ഇന്ത്യ പോയിന്റ് നിലയിൽ മൂന്നാമതാണ്. വിൻഡീസിന്റെ ഏഴാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതുവരെ ഒരു കളി മാത്രം ജയിച്ച അവർക്ക് സെമി സ്ടാധ്യത മങ്ങിയ മട്ടാണ്. ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്.