ബാഡ്മിന്റൺ അക്കാദമിയും സ്പോർട്സ് സ്കൂളും: പി.വി സിന്ധുവിന് രണ്ട് ഏക്കർ സ്ഥലം അനുവദിച്ച് ആന്ധ്ര സർക്കാർ
May 14, 2021, 21:18 IST
അമരാവതി: ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വിശാഖപട്ടണത്ത് ബാഡ്മിന്റൺ അക്കാദമിയും സ്പോർട്സ് സ്കൂളും സ്ഥാപിക്കാൻ വേണ്ടി ആന്ധ്രപ്രദേശ് സർക്കാർ രണ്ട് ഏക്കർ സ്ഥലം അനുവദിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മൂന്ന് ഏക്കർ സ്ഥലത്തിൽ രണ്ട് ഏക്കർ സ്ഥലമാണ് കായിക, യുവജന വകുപ്പിലേക്ക് മാറ്റാൻ റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി വി. ഉഷാറാണി ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഐടി റിട്ടേണുകളും മൂന്നുവർഷത്തേക്ക് സമർപ്പിക്കുകയും മറ്റെല്ലാ വ്യവസ്ഥകളും പാലിച്ച ശേഷമായിരിക്കും സ്ഥലം പിവി സിന്ധു ബാഡ്മിന്റൺ അക്കാദമിക്ക് കൈമാറുക.