Times Kerala

  ലോകകപ്പ്; ആദ്യ സെമി പോരാട്ടം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ

 
 ലോകകപ്പ്; ആദ്യ സെമി പോരാട്ടം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ
 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനൽ ലൈനപ്പായി. ഇന്ത്യ, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെർത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബർ 15 മുംബൈയിൽ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ആസ്‌ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.

Related Topics

Share this story