ലോകകപ്പ് ഫൈനൽ; ടോസ് ഓസ്‌ട്രേലിയക്ക്; ബൗളിംഗ് തിരഞ്ഞെടുത്ത് ഓസീസ്
Nov 19, 2023, 13:46 IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്ക് ടോസ്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ കളിച്ച അതേ പിച്ചിൽ തന്നെയാണ് ഇന്ത്യ കങ്കാരു വേട്ടയ്‌ക്ക് ഇറങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രണ്ട് മണിക്കാണ് കലാശപ്പോരാട്ടം. മൂന്നാം കിരീടം തേടി ഫൈനലിനിറങ്ങുന്ന ഇന്ത്യയാണ് ടൂർണ്ണമെന്റിലെ ഫേവറൈറ്റുകൾ. ലോകകപ്പിലെ തുടർച്ചയായ പത്ത് വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.