Times Kerala

ലോകകപ്പ് ഫൈനല്‍; മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പ്രത്യേക ട്രെയിന്‍ സർവീസുകൾ ഒരുക്കി സെന്‍ട്രല്‍ റെയില്‍വേ 

 
ലോകകപ്പ് ഫൈനല്‍; മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പ്രത്യേക ട്രെയിന്‍ സർവീസുകൾ ഒരുക്കി സെന്‍ട്രല്‍ റെയില്‍വേ
 ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനൽ കാണാന്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തി സെന്‍ട്രല്‍ റെയില്‍വേ. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചത്. ഇത് നവംബര്‍ 19ന് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ കലാശക്കളി വീക്ഷിക്കുന്നതിനായി അഹമ്മദാബാദില്‍ എത്തിച്ചേരാന്‍ നിരവധി ക്രിക്കറ്റ് പ്രേമികള്‍ക്ക് സഹായകമാകും. 1,30,000 സീറ്റുകളാണ് ഫൈനല്‍ അരങ്ങേറുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഹമ്മദാബാദിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ഒഴുക്ക് ഉണ്ടാകുമെന്നത് മുന്‍നിര്‍ത്തി വിമാന ടിക്കറ്റ് ചാര്‍ജും ഹോട്ടല്‍ മുറികളുടെ വാടകയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

Related Topics

Share this story