Times Kerala

ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ: ഇംഗ്ലണ്ടിനെ വീഴ്ത്തി 

 
ഇന്ത്യ
ഗ​യാ​ന: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് ഇ​ന്ത്യ. ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയ ഇന്ത്യയുടെ വിജയം 68 റ​ൺ​സി​നാ​ണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗ് ലഭിച്ച് ഇറങ്ങുകയും 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എടുക്കുകയും ചെയ്തു. ഇത് പിന്തുടർന്ന ഇംഗ്ലണ്ടിന് 16.4 ഓ​വ​റി​ൽ 103 റ​ൺ​സെ​ടുക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ഇവർ പുറത്താവുകയായിരുന്നു. ഇ​ന്ത്യ 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 171 റ​ണ്‍​സാണ് എടുത്തത്. ഇ​ന്ത്യയ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ പടുത്തുയർത്താനായത് അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന് രോ​ഹി​ത് ശ​ര്‍​മ​യു​ടെ​യും(57) സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ​യും(47) ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ്. ക്രി​സ് ജോ​ര്‍​ദ്ദാ​ന്‍ ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റുകളാണ് നേടിയത്. ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത് സ്പി​ന്ന​ർ​മാ​രാ​യ അ​ക്ഷ​ര്‍ പ​ട്ടേ​ലും കു​ൽ​ദീ​പ് യാ​ദ​വും ചേ​ർ​ന്നാ​ണ്. ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ർ 19 പ​ന്തി​ൽ 25 റ​ണ്‍​സെ​ടു​ത്ത ഹാ​രി ബ്രൂ​ക്കാ​ണ്.  

Related Topics

Share this story