Times Kerala

 വനിതകൾ ചരിത്രം കുറിച്ചു; വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം 
 

 
 വനിതകൾ ചരിത്രം കുറിച്ചു; വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം 

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമായാത്. ഈ നേട്ടത്തിലൂടെ ഇന്ത്യയുടെ യശസ് വാനോളമുയർത്താൻ ഇവർക്ക് സാധിച്ചു .  പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണവും കരസ്ഥമാക്കിയത് ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കികൊണ്ട്. 19 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയത്തിലേക്ക് കുതിച്ചു ചാടിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്ശ്രീകുതിച്ചു ചാടിയ ലങ്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 14 റൺസ് എടുക്കുമ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.  ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ഈ മൂന്ന് വിക്കറ്റുകളുമെടുത്ത് ടിതാസ് സധുവാണ് ഏറ്റവും മികച്ച തുടക്കം ഇന്ത്യക്ക് നൽകിയത്. എന്നാല്‍ ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയെ കരകയറ്റി. ടീം സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ പുറത്താക്കി രാജേശ്വരി ഗയക്വാദ് ലങ്കയെ വീണ്ടും കഷ്ടത്തിലാക്കി..

നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ ലങ്കയ്ക്ക് മുതൽക്കൂട്ടായി. എന്നാല്‍ പിന്നാലെ വന്നവരെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം തട്ടിയെടുത്തു. ഒടുവില്‍ ലങ്കന്‍ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. 19 റണ്‍സ് ജയത്തോടെ ഇന്ത്യ സ്വര്‍ണമണിഞ്ഞു.


 

Related Topics

Share this story