Times Kerala

 'ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു': രോഹിത് ശർമ്മ

 
'ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു': രോഹിത് ശർമ്മ
 

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോൽവിയിൽ നിരാശ പ്രകടമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ രണ്ട് ദിനവും മേധാവിത്വം പുലർത്തിയ ഇന്ത്യ, ഇംഗ്ലണ്ട് ബാറ്റർ ഒലിപോപ്പിന്റെയും സ്പിന്നർ ടോം ഹാട്ട്‌ലിയുടെയും മികവിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 196 റൺസാണ് പോപ് അടിച്ചെടുത്തു. അർഹിച്ചൊരു ഡബിൾ സെഞ്ച്വറി നഷ്ടമായെങ്കിലും ടീമിനെ വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് എടുക്കാം. ഏഴ് വിക്കറ്റാണ് ഹാട്‌ലി വീഴ്ത്തിയത്. മുൻനിരയും വാലറ്റവും ഹാട്ട്ലിക്ക് മുന്നിൽ പതറുകയായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ മികവ് രോഹിത് മത്സര ശേഷം വ്യക്തമാക്കുകയും ചെയ്തു. ''എവിടെയാണ് പിഴച്ചത് എന്ന് ചൂണ്ടിക്കാണിക്കാൻ ബുദ്ധിമുട്ടാണ്. 190 റൺസിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയപ്പോൾ ബാറ്റിങിൽ ഞങ്ങൾ തന്നെയായിരുന്നു മികച്ച് നിന്നിരുന്നത്. ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് പന്ത് എറിഞ്ഞത്. പ്ലാനുകൾ ബൗളർമാർ ഭംഗിയായി നിറവേറ്റുകയും ചെയ്തു''- രോഹിത് പറഞ്ഞു.

Related Topics

Share this story