Times Kerala

പാക് താരത്തിനെതിരെ വിമർശനവുമായി വസിം അക്രം

 
ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും ഇതൊരു യുദ്ധമായി കാണരുത്”;ഇന്ത്യ- പാക് മത്സരത്തെക്കുറിച്ചു വസീം അക്രം
ഇസ്‍ലാമബാദ് : ക്രിക്കറ്റ് താരം അബ്ദുല്ല ഷഫീഖ് പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ  നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം വസിം അക്രം രംഗത്തെത്തി.താരത്തിൻ്റെ ആഘോഷ പ്രകടനം ലഹോർ ക്വാലാൻഡേഴ്സും ഇസ്‍ലാമബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു.

 തകർപ്പനൊരു ക്യാച്ചെടുത്ത ശേഷം അടുത്തിടെ തനിക്കെതിരെ ഉയർന്നുവന്ന വിമര്‍ശനങ്ങൾക്കു മറുപടിയെന്നോളമായിരുന്നു ചുണ്ടത്തു വിരൽ വച്ച് താരത്തിൻ്റെ ആഘോഷം. ക്യാച്ച് മികച്ചതായിരുന്നെങ്കിലും ആഘോഷം അതിരുവിട്ടതായിരുന്നുവെന്ന് വസിം അക്രം പറഞ്ഞു. 
അബ്ദുല്ല ഷഫീഖ് നാടകത്തിൽ ചേരുന്നതാണു നല്ലതെന്ന് വിമർശിച്ച വസിം അക്രം  ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്  പരമ്പരയിലെ 36 ക്യാച്ചുകൾ പാഴാക്കിയതിന് ആരാണുത്തരവാദി എന്ന ചോദ്യമുന്നയിക്കുകയും ചെയ്തു. 

 വസിം അക്രമിനെ ചോദ്യം ചെയ്യാൻ താൻ ആയിട്ടില്ലെന്നും വാശിയേറിയ മത്സരത്തിൻ്റെ  ഇടയിൽ സംഭവിച്ചു പോയതാണ് തൻ്റെ ആഘോഷമെന്നും അബ്ദുല്ല ഷഫീഖ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
 

Related Topics

Share this story