Times Kerala

ഹർഡിൽസിൽ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ് ഫൈനലിൽ 

 
ഹർഡിൽസിൽ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ് ഫൈനലിൽ

ഇതിഹാസതാരം പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി ഏഷ്യൻ ഗെയിംസിൽ വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിലാണ് ദേശീയ റെക്കോഡിനൊപ്പമെത്തി ഫൈനലിലേക്ക് യോഗ്യത നേടിയത്.

1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്. ആദ്യ ഹീറ്റ്‌സിൽ ബഹ്‌റൈനിന്റെ ജമാൽ അമീനത്ത് ഒലുവാസുൻ യൂസഫിനെ പിന്നിലാക്കികൊണ്ടാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ 24 കാരി ഒന്നാമതായത്.

നാളെ പുലര്‍ച്ചെ 4.50 നാണ് വിത്യയുടെ ഫൈനൽ മത്സരം . ഹീറ്റ് 2 വിൽ 55.17 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഒലുവാക്കേമി മുജിദത്ത് അഡെക്കോയയാണ് ഫൈനലിൽ വിത്യ നേരിടുക.

Related Topics

Share this story