Times Kerala

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച്‌; ലഖ്നൗ സൂപ്പർ ജെയിൻ്റ്സ് ടീം

 
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച്‌; ലഖ്നൗ സൂപ്പർ ജെയിൻ്റ്സ് ടീം
ഐപിഎൽ 2024 കിക്കോഫിന് മുന്നോടിയായി ലഖ്നൗ സൂപ്പർ ജെയിൻ്റ്സ് ടീം, അയോധ്യയിലെ രാമക്ഷേത്രത്തിൽ  സന്ദർശനം നടത്തി. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്‌സ്, കേശവ് മഹാരാജ്, രവി ബിഷ്‌ണോയ് എന്നിവരാണ് ദർശനം നടത്തിയത്. ഇന്ത്യയിൽ, ഐപിഎല്‍ മത്സരങ്ങള്‍ക്കായി എത്തിയതിന് പിന്നാലെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ കേശവ് മഹാരാജ് അയോദ്ധ്യയിൽ എത്തിയത്.

അദ്ദേഹം തന്റെ ക്ഷേത്രദർശനത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ജയ് ശ്രീറാം , എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. അദ്ദേഹം, ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായും ആശംസകൾ അറിയിച്ചിരുന്നു.

Related Topics

Share this story