Times Kerala

 ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ പുരസ്‌കാരം വിരാട് കോലിക്ക്

 
ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ പുരസ്‌കാരം വിരാട് കോലിക്ക്
ദുബായ്: പോയവര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ താരം വിരാട് കോലിക്ക്. നാലാം തവണയാണ് കോലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതോടൊപ്പം നാല് തവണ ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി.   ഇതിനു മുമ്പ് 2012, 2017, 2018 വര്‍ഷങ്ങളിലാണ് കോലി പുരസ്‌കാരാര്‍ഹനായത്. മൂന്ന് തവണ പുരസ്‌കാരം നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിനെയാണ് കോലി മറികടന്നത്.

Related Topics

Share this story