Times Kerala

തന്നെ കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോലി രംഗത്ത്‌

 
 ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്ക് ഇന്ന് 35ാം പിറന്നാൾ
തന്നെ കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോലി രംഗത്ത്‌. കോലിയുടെ പ്രതികരണം ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരുന്നു. അവതാരകനായ ഡാനിഷ് സെയ്തിന്റെ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന  ചോദ്യത്തിനായിരുന്നു കോലിയുടെ മറുപടി. 

എന്നെ കിങ്ങ് എന്ന് നിങ്ങള്‍ വിളിക്കുന്നത് നിര്‍ത്തണം. നിങ്ങള്‍ എന്നെ എല്ലാ വര്‍ഷവും ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതി എന്നായിരുന്നു കോലി ആരാധകരോട് പറഞ്ഞത്.

‘തനിക്ക് കിങ് എന്ന വിളി കേൾക്കുമ്പോൾ നാണക്കേട് തോന്നാറുണ്ട്. എന്നെ കിങ് എന്നു ഒന്നാമതായി വിളിക്കുന്നത് നിർത്തണം. കോലി എന്നു ദയവായി വിളിക്കു. നിങ്ങൾ ഓരോ തവണയും എന്നെ ആ വാക്ക് വിളിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. എന്നെ അതുകൊണ്ട് വിരാട് എന്ന് വിളിച്ചാൽ മതി, ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് വളരെ നാണക്കേടാണ്’ -കോലി പറഞ്ഞു.

Related Topics

Share this story