Times Kerala

  റെക്കോർഡുകളുടെ കളിത്തോഴനായി സൂപ്പർ താരം വിരാട് കോഹ്ലി

 
 റെക്കോർഡുകളുടെ കളിത്തോഴനായി സൂപ്പർ താരം വിരാട് കോഹ്ലി
 ക്രിക്കറ്റ് ലോകത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് സൂപ്പർ താരം വിരാട് കോഹ്ലി. ക്രിക്കറ്റിലെ പല റെക്കോർഡുകളും സ്വന്തമായുള്ള ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ഐതിഹാസിക നേട്ടങ്ങളെ പലതും പിന്തുടർന്ന് പഴങ്കഥയാക്കുകയാണ് താരം. കഴിഞ്ഞ ലോകകപ്പിലാണ് സച്ചിന്റെ സെഞ്ചുറി റെക്കോർഡ് വിരാട് പഴങ്കഥയാക്കിയത്. ഇപ്പോഴിതാ സ്വപ്‌ന തുല്യമായ മറ്റൊരു നേട്ടം കോഹ്ലിയെ തേടിയെത്തിയിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത താരമെന്ന വലിയ നേട്ടമാണ് കോഹ്‍ലിയെ തേടിയെത്തിയത്. ഈ നേട്ടത്തിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്തള്ളിയാണ് കോഹ്‍ലിയുടെ കുതിപ്പ്.

Related Topics

Share this story