Times Kerala

അസ്വസ്ഥരായി പാകിസ്ഥാന്‍ ടീം: ഇന്ത്യക്ക് നല്‍കിയ അതേ സൗകര്യം വേണമെന്ന് ഐ സി സിക്ക് പരാതി നല്‍കി

 
പാക്കിസ്ഥാൻ ടീം
ന്യൂയോര്‍ക്ക്: നാളെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും നിർണ്ണായക പോരാട്ടമാണ്. പാകിസ്ഥാന്‍ എത്തുന്നത് യു എസിനോട് ആദ്യ മത്സരം പരാജയപ്പെട്ടാണ്. ഒരിക്കല്‍ കൂടി പരാജയപ്പെടുന്നത് കാര്യങ്ങള്‍ കുഴക്കുകയും സൂപ്പര്‍ എട്ട് കാണാതെ പുറത്ത് പോവേണ്ടി വരുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. നാളെ മത്സരം നടക്കുന്നത് ന്യൂയോര്‍ക്ക്, നസൗ കൗണ്ടി ഇൻറര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ്. ഇന്ത്യ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്. പരിക്കുകളും ആർക്കുമില്ല. ഇന്ത്യക്ക് സൂപ്പര്‍ എട്ടിലെത്തുക എന്ന ലക്ഷ്യം നാളത്തെ കളി ജയിച്ചാല്‍ എളുപ്പമാകും. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മത്സരത്തിനായി  ന്യൂയോര്‍ക്കിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒരുക്കിയ സൗകര്യത്തിൽ ഒട്ടും സംതൃപ്തരാകാത്ത പാക് ടീം സ്റ്റേഡിയത്തില്‍ നിന്ന് ഏറെ ദൂരെയാണ് താമസസൗകര്യമെന്നും ഇന്ത്യക്ക് നല്‍കിയ അതേ രീതിയിലുള്ള സൗകര്യം ഒരുക്കണമെന്നും പരാതിപ്പെട്ടു. പരാതി ഐ സി സി സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തു.

Related Topics

Share this story