Times Kerala

 യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

 
സ്പോർട്സ്
ന്യൂഡല്‍ഹി : യുവേഫ ചാമ്പ്യന്‍സ് ലീഗിൻ്റെ ക്വാര്‍ട്ടര്‍ ഫൈനലിന് ലൈനപ്പായി. എട്ട് ടീമുകളാണ് റൗണ്ട് 16-ല്‍നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍സിലേക്ക് പ്രവേശിച്ചത്. സ്‌പെയിനില്‍നിന്ന് മൂന്ന് ടീമുകളും, ഇംഗ്ലണ്ട്, ജര്‍മനി എന്നിവയിൽ നിന്നും രണ്ടുവീതം ടീമുകളും, ഫ്രാന്‍സില്‍നിന്ന് ഒരു ടീമുമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചത്.


 

ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പില്‍ ഉള്‍പ്പെട്ടത് ബയേൺ മ്യൂണിക്ക്, റിയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ആഴ്‌സണല്‍, പി.എസ്.ജി.,മാഞ്ചെസ്റ്റര്‍ സിറ്റി,ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളാണ് .

വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ നിയോണില്‍വെച്ച് ക്വാർട്ടർ ഫൈനല്‍ നറുക്കെടുപ്പ്  നടക്കും. 
 

Related Topics

Share this story