Times Kerala

 അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താനോട് എട്ടു വിക്കറ്റിന് തോറ്റ് ഇന്ത്യ

 
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താനോട് എട്ടു വിക്കറ്റിന് തോറ്റ് ഇന്ത്യ
 

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍. ഇന്ത്യ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവര്‍ ശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു. സെഞ്ചുറി നേടി പുറത്താകാതെ നിന്ന അസാന്‍ അവൈസ്, അര്‍ധ സെഞ്ചുറി നേടിയ ഷഹ്‌സൈബ് ഖാന്‍, ക്യാപ്റ്റന്‍ സാദ് ബയ്ഗ് എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന്റെ ജയം അനായാസമാക്കിയത്.

Related Topics

Share this story