Times Kerala

ഐ.പി.എല്ലിൽ ചെന്നൈക്ക് തുടർച്ചയായ രണ്ടാം ജയം 

 
ipl
ചെ​ന്നൈ : ഐ.പി.എല്ലിൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ ത​ക​ർ​ത്ത് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ചെ​ന്നൈ വി​ജ​യം ആ​ഘോ​ഷി​ച്ച​ത് ​ടൈറ്റ​ന്‍​സി​നെ 63 റ​ണ്‍​സി​ന് ത​ക​ർ​ത്താ​ണ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ചെ​ന്നൈ 206 റ​ണ്‍​സ് ആണ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ നേടിയത്. 

ചെന്നൈയുടെ കൂറ്റൻ സ്കോറിന് കാരണം ശി​വം ദു​ബെ (51), റു​തു​രാ​ജ് ഗെ​യ്ക​വാ​ദ് (46), ര​ചി​ന്‍ ര​വീ​ന്ദ്ര (46) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സാ​ണ്. റാ​ഷി​ദ് ഖാ​ന്‍ ര​ണ്ടു വിക്കറ്റും, സാ​യി കി​ഷോ​ർ, സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ, മൊ​ഹി​ത്ത് ശ​ർ​മ്മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേടി. 


 

എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 143 റ​ണ്‍​സെ​ടു​ക്കാ​നേ ഗു​ജ​റാ​ത്തി​ന് സാധിച്ചുള്ളൂ. ഇ​രു​പ​ത്തിമൂ​ന്ന് പ​ന്തി​ൽ അ​ഞ്ച് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പ​ടെ 51 റ​ൺ​സ് നേ​ടി​യ ശി​വം ദു​ബെ​യാണ് കളിയിലെ താരം. 

Related Topics

Share this story