മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം, ഋഷഭ് പന്തിന് സെഞ്ച്വറി

237


വ്യാഴാഴ്ച ന്യൂലാൻഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 212 റൺസ് വിജയലക്ഷ്യമുറുക്കി  ഇന്ത്യ.  ഋഷഭ് പന്ത് നടത്തിയ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ 200 കടന്നത്. പന്ത് 100 ​​റൺസിൽ പുറത്താകാതെ നിന്നു. പന്ത് തൻറെ ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ച്വറി നേടി. 

 ഇന്ത്യയുടെ  രണ്ടാം ഇന്നിങ്‌സ്  67.3 ഓവറിൽ 198 റൺസിന് അവസാനിച്ചു. .ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ജ​യ​ല​ക്ഷ്യം  ഒ​രു സെ​ഷ​നും ര​ണ്ട് ദി​വ​സ​വും ബാ​ക്കി​നി​ൽ​ക്കെ  212 റ​ൺ​സ് ആണ്.  ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്ക് എ​ടു​ത്തു​പ​റ​യാ​ൻ ഉള്ളത് പ​ന്തി​ന്‍റെ സെ​ഞ്ചു​റി മാ​ത്ര​മാ​യി​രു​ന്നു.  ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന​വ​ർ പ​ന്തി​നെ കൂ​ടാ​തെ കെ.​എ​ൽ രാ​ഹു​ലും (10) ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും (29) മാ​ത്ര​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ട്ടു​കൊ​ടു​ത്ത 28 റ​ൺ​സ് എ​ക്സ്ട്രാ ആണ് ഇന്ത്യയെ 200 കടത്താൻ സഹായിച്ചത്. 

Share this story