Times Kerala

 ലോകകപ്പില്‍ മൂന്നാം സെഞ്ചുറി; റെക്കോഡുകള്‍ തകര്‍ത്ത് രചിന്‍ രവീന്ദ്ര

 
ലോകകപ്പില്‍ മൂന്നാം സെഞ്ചുറി; റെക്കോഡുകള്‍ തകര്‍ത്ത് രചിന്‍ രവീന്ദ്ര
 ബെംഗളൂരു: ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ന്യൂസീലന്‍ഡിന്റെ യുവ ഓപ്പണര്‍ രചിന്‍ രവീന്ദ്ര. ഇത്തവണത്തെ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് ശനിയാഴ്ച പാകിസ്താനെതിരേ രചിന്‍ കുറിച്ചത്. ഈ ഒരു ഇന്നിങ്‌സോടെ നിരവധി റെക്കോഡുകളും താരം സ്വന്തമാക്കി. ലോകകപ്പില്‍ മൂന്ന് സെഞ്ചുറി കുറിച്ച രചിന്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ന്യൂസീലന്‍ഡ് താരമായി. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ന്യൂസീലന്‍ഡ് ബാറ്ററും രചിന്‍ തന്നെ. 1975 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ മുന്‍താരം ഗ്ലെന്‍ ടര്‍ണര്‍, 2015 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 2019 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ കെയ്ന്‍ വില്യംസണ്‍ എന്നിവരെയാണ് രചിന്‍ പിന്നിലാക്കിയത്.

Related Topics

Share this story