Times Kerala

 ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പര ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

 
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പര ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
 തിരുവനന്തപുരം : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഏകദിന ലോകകപ്പ് പരാജയത്തിന് ശേഷം ചെറുഫോർമാറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കഴിഞ്ഞ ദിവസം വിശാഖപട്ടണത്തുവച്ച് ഓസ്ട്രേലിയയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.സൂര്യകുമാർ യാദവാണ് യുവതാരങ്ങൾക്ക് പ്രാമുഖ്യമുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പർ മാത്യുവേഡ് നയിക്കുന്ന ഓസീസ് ടീമിൽ ലോകകപ്പിൽ കളിച്ച ട്രാവിസ് ഹെഡ്,ഗ്ളെൻ മാക്സ്‌വെൽ,സ്റ്റീവൻ സ്മിത്ത്,ആദം സാംപ തുടങ്ങിയവർ അണിനിരക്കുന്നു. ഇരുടീമുകളും ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തി.6കാര്യവട്ടം വേദിയാകുന്ന ആറാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. നേരത്തേ മൂന്ന് ട്വന്റി-20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഇവിടെ നടന്നിരുന്നു.

Related Topics

Share this story