ഐഎസ്എൽ രണ്ടാം പാദ മത്സരങ്ങൾ ഈ മാസം 31ന് ആരംഭിക്കും
![ഐഎസ്എൽ രണ്ടാം പാദ മത്സരങ്ങൾ ഈ മാസം 31ന് ആരംഭിക്കും](https://timeskerala.com/static/c1e/client/91214/uploaded/7933810cacce74c7dcaaf85eb239f792.png)
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ മത്സരങ്ങൾ ജനുവരി 31ന് ആരംഭിക്കും. ആദ്യ മത്സരം ജംഷഡ്പുർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ്. ഫെബ്രുവരി ഒന്നിന് ആതിഥേയരായ ഹൈദരാബാദ് എഫ്സിയെ എഫ്സി ഗോവ നേരിടും.
സീസണിലെ ഇനിയുള്ള മത്സരങ്ങൾ രാത്രി 7.30നു ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ ആദ്യമത്സരം വൈകുന്നേരം അഞ്ചിനായിരിക്കും തുടങ്ങുക. പ്ലേ ഓഫ്, നോക്കൗട്ട് മത്സരങ്ങളുടെ തീയതി ഉടൻ പ്രഖ്യാപിക്കും. ഫെബ്രുവരി രണ്ടിന് ഭുവനേശ്വറിൽ ഒഡീഷയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. കൊച്ചിയിൽ ഫെബ്രുവരി 12ന് പഞ്ചാബ് എഫ്സിയേയും 25ന് ഗോവയേയും മാർച്ച് 13ന് മോഹൻ ബഗാനെയും ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്സ് നേരിടും.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)