Times Kerala

 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്‌ത്രേലിയ-പാകിസ്താൻ രണ്ടാം ടെസ്റ്റിനിടെ മത്സരം നിർത്തിവെച്ചു

 
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്‌ത്രേലിയ-പാകിസ്താൻ രണ്ടാം ടെസ്റ്റിനിടെ മത്സരം നിർത്തിവെച്ചു
 

മെൽബൺ: ക്രിക്കറ്റ് മത്സരങ്ങൾക്കിടെ തടസപ്പെടുന്നതും നിർത്തിവെക്കേണ്ടിവരുന്നതുമെല്ലാം സർവ്വസാധാരണമാണ്. മഴ, വെളിച്ചകുറവ് കളിക്കാർക്ക് പരിക്ക് പറ്റുക എന്നിവയെല്ലാം കളി നിർത്തിവെക്കാനുള്ള കാരണമാകാറുണ്ട്. എന്നാൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്‌ത്രേലിയ-പാകിസ്താൻ രണ്ടാം ടെസ്റ്റിനിടെ കളിനിർത്തിവെച്ചത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല. തേർഡ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് ലിഫ്റ്റിൽ കുടുങ്ങി പോയതുകൊണ്ടാണ് മത്സരം അൽപസമയം നിർത്തിവെച്ചത്. കളി വൈകാനുള്ള കാരണമറിഞ്ഞതോടെ താരങ്ങൾക്ക് ചിരിയടക്കാനായില്ല. മത്സരം നിർത്തിവെച്ചുള്ള ഇടവേളയിൽ ഫീൽഡ് അംപയർമാരും ഇക്കാര്യത്തിലെ തമാശ പങ്കുവെച്ചത് കൗതുക കാഴ്ചയായി. എന്തായാലും മിനിറ്റുകൾക്ക് ശേഷം ഇല്ലിംഗ്വർത്ത് തന്റെ ഇരിപ്പിടത്തിൽ തിരിച്ചെത്തി. ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് കൈ വീശി കാണിക്കുകയും ചെയ്തു

Related Topics

Share this story