Times Kerala

 ഐപിഎൽ മാർച്ച് 22 ന് ആരംഭിക്കും; ആദ്യ കളിയിൽ ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങും?

 
 ഐപിഎൽ മാർച്ച് 22 ന് ആരംഭിക്കും; ആദ്യ കളിയിൽ ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങും?
2024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത മാസം 22 ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാകും ആദ്യ മത്സരത്തിന് വേദിയാവുക.  നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഉദ്ഘാടന ‌മത്സരത്തിൽ ഏറ്റുമുട്ടുമെന്നാണ് ലഭിക്കുന്ന  സൂചനകൾ.  ചെന്നൈയും ഗുജറാത്തും തമ്മിലാകും ഇക്കുറി ഉദ്ഘാടന‌ മത്സരത്തിൽ ഏറ്റുമുട്ടുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഏറ്റവും അവസാനം ലഭിക്കുന്ന സൂചനകൾ പ്രകാരം ആർസിബിയാവും ആദ്യ കളിയിൽ ചെന്നൈയുമായി ഏറ്റുമുട്ടുന്നത്. മാർച്ച് 22 മുതൽ മെയ് 26 വരെയാകും ഇക്കുറി ഐപിഎല്ലെന്നാണ് ലഭിക്കുന്ന വിവരം‌. 74 മത്സരങ്ങളാണ് ലീഗിൽ മൊത്തമുള്ളത്. 67 ദിവസങ്ങളിലായിട്ടാകും ഇക്കുറി മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ 60 ദിവസങ്ങളിലായിട്ടായിരുന്നു ഐപിഎൽ നടന്നത്.

Related Topics

Share this story