Times Kerala

 ഐ.പി.എല്‍. കളിക്കാൻ  കെ.എല്‍. രാഹുലെത്തുന്നു  

 
സ്പോർട്സ്
 

മുംബൈ : ഏറെ നാളായി പരിക്കേറ്റു വിശ്രമത്തിലായിരുന്നു പ്രിയ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ. ഇപ്പോഴിതാ  ആരാധകര്‍ക്ക് ഏറെ സന്തോഷം നൽകുന്ന  വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്  താരം. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തൻ്റെ  ടീമായ സൂപ്പര്‍ജയൻറ്സിനു  വേണ്ടി താരം കളിക്കളത്തിലിറങ്ങും. 
നിലവില്‍ ലണ്ടനില്‍ ചികിത്സയിലാണ് താരം.  പൂര്‍ണ്ണമായും ഫിറ്റ്‌നെസ് വീണ്ടെടുത്ത രാഹുൽ മാര്‍ച്ച് 22 നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയാരംഭിക്കുന്നത്. 

 വിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരമാണ് താരം ലണ്ടനിലേക്ക് ചികിത്സയ്ക്കായി പോയത്. ഉടൻ തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് താരത്തിന് ലഭിക്കും.

Related Topics

Share this story