Times Kerala

 ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകള്‍; മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ

 
 ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകള്‍; മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ
മുംബൈ: ഓസ്ട്രേലിയക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രലിയന്‍ വനിതകള്‍ 219 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ നാലു വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറും മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. 50 റണ്‍സെടുത്ത താഹില മക്ഗ്രാത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ബെത്ത് മൂണി, ക്യാപ്റ്റന്‍ അലീസ ഹീലി എന്നിവരും ഓസീസിനായി പൊരുതി. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ആദ്യ ദിനം തന്നെ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.  നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസ് വനിതകള്‍ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഫോബെ ലിച്ചിഫീല്‍ഡിനെ(0) റണ്ണൗട്ടിലൂടെ നഷ്ടമായ ഓസീസിന് രണ്ടാം ഓവറില്‍ എല്ലിസ് പെറിയുടെ(4) നിര്‍ണായക വിക്കറ്റും നഷ്ടമായി. പൂജ വസ്ട്രാക്കറുടെ ഇന്‍സ്വിംഗറില്‍ എല്ലിസ് പെറിയുടെ മിഡില്‍ സ്റ്റംപ് തെറിച്ചു. ഇന്ത്യക്കായി പൂജ വസ്ട്രാക്കര്‍ 53 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സ്നേഹ് റാണ 56 റണ്‍സിന് മൂന്നും ദീപ്തി ശര്‍മ 45 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.

Related Topics

Share this story