Times Kerala

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മാര്‍ച്ച്‌ 22നു 

 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മാര്‍ച്ച്‌ 22നു 

മുംബൈ: മാര്‍ച്ച്‌ 22 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) 17-ാം എഡിഷന് തുടക്കമാകുന്നു. ലീഗ്‌ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ആണ് ഈ വാർത്ത ലോകത്തെ അറിയിച്ചത്. പൊതുതെരഞ്ഞെടുപ്പാണു വരുന്നതെങ്കിലും ടൂർണമെൻറ് പൂർണ്ണമായും ഇന്ത്യയിൽ തന്നെയാകും നടക്കുകയെന്ന് കൂടി ധുമാൽ അറിയിച്ചു. ഉദ്‌ഘാടനമത്സരം മാർച്ച് 22 ന് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തമാസം ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചേക്കും.
"സര്‍ക്കാര്‍ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്‌".  "പ്രാഥമിക മത്സരങ്ങളുടെ ക്രമം ആദ്യം പ്രഖ്യാപിക്കാമെന്നാണു കരുതുന്നത്‌"- ധുമാല്‍ വ്യക്‌തമാക്കി.
ഇതിനുമുൻപ് ഐ.പി.എല്ലിലെ മുഴുവന്‍ മത്സരങ്ങളും വിദേശത്ത്‌ അരങ്ങേറിയത്‌ 2009-ല്‍ മാത്രമാണ്‌. 2014-ല്‍ പൊതുതെരഞ്ഞെടുപ്പിൻറെ അവസരത്തിൽ മാത്രമാണ് ടൂര്‍ണമെന്റിന്റെ ഒരുഭാഗം യു.എ.ഇയില്‍ നടന്നത്. 2019-ല്‍ സമാനസാഹചര്യമായിരുന്നിട്ടും മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയിലാണു നടന്നത്‌. ഇത്തവണയുംഇതിനു മാറ്റമുണ്ടാകില്ലെന്ന് ധുമാൽ സൂചിപ്പിച്ചു. 
തുടക്കം മാര്‍ച്ച്‌ 22 നും ഫൈനല്‍ മേയ്‌ 26 നും നടക്കുന്ന രീതിയിൽ ടൂർണമെൻറ് സംഘടിപ്പിക്കാനാണ്‌ ഐ.പി.എല്‍. സംഘാടകസമിതി ആലോചിക്കുന്നത്‌.
 17-ാം എഡിഷനു തുടക്കംകുറിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലും വെസ്‌റ്റിന്‍ഡീസിലുമായി ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ അരങ്ങുണരും. ജൂണ്‍ ഒന്നിനാണ് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലുള്ള ഉദ്‌ഘാടനമത്സരം. ജൂണ്‍ അഞ്ചിന്‌ ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരേയാണ്‌ ഇന്ത്യയുടെ ആദ്യമത്സരം.

Related Topics

Share this story