കലാശപ്പോര്; ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടം
Nov 19, 2023, 16:28 IST

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പതറുന്നു. 29 ഓവർ പിന്നിടവെ നാലു വിക്കറ്റ് നഷ്ടത്തിൽ 149 എന്നതാണ് ഇന്ത്യയുടെ നില. വിരാട് കോലിയാണ് ഏറ്റവും ഒടുവിൽ പുറത്തായ ബാറ്റ്‌സ്മാൻ. പാറ്റ് കമ്മിങ്‌സിന്റെ പന്ത് പ്രതിരോധിക്കുന്ന ശ്രമത്തിൽ പന്ത് സ്റ്റംപിൽ ഹിറ്റ് ചെയ്യുകയായിരുന്നു. ആദ്യ മൂന്നു വിക്കറ്റ് വീണ ശേഷം നങ്കൂരമിട്ടു കളിച്ച കോഹ്‌ലി 63 പന്തിൽനിന്ന് 54 റൺസാണ് നേടിയത്. നാലു ഫോറുകൾ സഹിതമായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.
