Times Kerala

കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം മാത്രം; നെയ്മറും പങ്കാളിയും വേർപിരിഞ്ഞു
 

 
കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം മാത്രം; നെയ്മറും പങ്കാളിയും വേർപിരിഞ്ഞു

ബ്രസീൽ സൂപ്പർ താരം നെയ്മറും കാമുകിയും പ്രശസ്ത മോഡലുമായ ബ്രൂണ ബിയാൻകാർഡിക്കും ബന്ധം വേർപിരിഞ്ഞു. ബ്രൂണ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഒക്ടോബർ ആറിനാണ്  നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ൽ നെയ്മറും ബ്രൂണയും വേർപിരിഞ്ഞിരുന്നു. എന്നാൽ 2022-ൽ ഇരുവരും വീണ്ടും ഒന്നിച്ചു.

‘ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല. എനിക്കും നെയ്മറിനും ഇടയിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇതോടുകൂടി അവസാനിക്കുന്നുവെന്ന് കരുതുന്നു’ എന്ന് ബ്രൂണ എക്‌സിൽ കുറിച്ചു. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെയാണ് ബ്രൂണോ തീരുമാനം വ്യക്തമാക്കിയത്.


 

Related Topics

Share this story