Times Kerala

 ഐ.പി.എൽ 17ാം സീസണിന് ഇന്ന് തുടക്കം

 
ഐ.പി.എൽ 17ാം സീസണിന് ഇന്ന് തുടക്കം
 ചെന്നൈ:  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം എഡിഷന് വെള്ളിയാഴ്ച തുടക്കമാകും.  ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ചെന്നൈ സൂപ്പർ കിങ്സ് അയൽക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് വരെയുള്ള ഫിക്സ്ചർ മാത്രമാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്.ഉദ്ഘാടനം കൊഴുപ്പിക്കാൻ വൻ താരനിരയെത്തും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരും ഗായകനും സംഗീതസംവിധായകനുമായ എ.ആർ. റഹ്മാനും ഗായകൻ സോനു നിഗവുമെല്ലാം പാട്ടും മറ്റു കലാപ്രകടനങ്ങളുമായി വേദിയുണർത്തും. 6.30നാണ് ചടങ്ങുകൾ തുടങ്ങുക.

Related Topics

Share this story